ധര്‍മടം സര്‍വീസ് സഹകരണ ബേങ്ക്, ഹെഡ് ഓഫീസ് പാലയാട് തലശ്ശേരി

ചരിത്രം

1912 ലെ ഇന്ത്യന്‍ ആക്ട് കക ലെ 9ാം വകുപ്പ് പ്രകാരം സംഘം രജിസ്റ്റര്‍ ചെയ്യുന്നതിനായി അപേക്ഷ സമര്‍പ്പിക്കുകയും 26.10.1914 ല്‍ ധര്‍മ്മടം ഐക്യനാണയ സംഘം മദിരാശി സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ മുമ്പാകെ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. തുടര്‍ന്ന് 01.01.1915 ല്‍ ധര്‍മ്മടം ഐക്യനാണയസംഘം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. പ്രഥമ ഭരണസമിതിയെ പഞ്ചായത്ത് എന്നും ജനറല്‍ ബോഡിയെ മഹാജമസഭ എന്നുമാണ് ഔദ്യോഗികമായി അറിയപ്പെട്ടിരുന്നത്. നടുക്കണ്ടി ദാമു, ചൂരിയ കണാരന്‍, മാടായി കൃഷ്ണന്‍, നുച്ചിലോട്ട് ശങ്കരന്‍ എന്നിവരാണ് 0101.1015 ന് ചേര്‍ന്ന മഹാജനസഭയില്‍ വെച്ച് പഞ്ചായത്ത് മെമ്പര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടത്. സംഘത്തിന്‍റെ പ്രഥമ പ്രസിഡണ്ടായി നള്ളക്കണ്ടി ദാമുവിനേയും സിക്രട്ടറിയായി ചൂരിയ കണാരനേയും അന്നത്തെ യോഗത്തില്‍ തിരഞ്ഞെടുക്കുകയുണ്ടായി.

കൂടുതല്‍ അറിയാന്‍

നിക്ഷേപ പലിശ നിരക്കുകൾ