ആരംഭം കുറിക്കുന്നതിനായി അന്നത്തെ അധികാരികള്‍ ഉള്‍പ്പെടെ ചുവടെ പറയുന്നവര്‍ ചേര്‍ന്ന് 1912 ലെ ഇന്ത്യന്‍ ആക്ട് കക ലെ 9ാം വകുപ്പ് പ്രകാരം സംഘം രജിസ്റ്റര്‍ ചെയ്യുന്നതിനായി അപേക്ഷ സമര്‍പ്പിക്കുകയും 26.10.1914 ല്‍ ധര്‍മ്മടം ഐക്യനാണയ സംഘം മദിരാശി സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ മുമ്പാകെ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.

  • 1. ഇ.കൃഷ്ണന്‍ നമ്പ്യാര്‍
  • 2. നള്ളക്കണ്ടി ദാമു
  • 3. ചുരൈ കണാരന്‍
  • 4. വലിയ വീട്ടില്‍ കുഞ്ഞു
  • 5. അക്കാവില്‍ കേളു
  • 6. വയദ്യര്‍ കുഞ്ഞിക്കണാരന്‍
  • 7. നള്ളക്കണ്ടി ചുന്ന കേളപ്പന്‍
  • 8. മാടായി കൃഷ്ണന്‍
  • 9. മദമ്മല്‍ കോരന്‍
  • 10. എന്‍.സി. കുഞ്ഞിക്കണ്ണന്‍
  • 11. വി.കുഞ്ഞിക്കണ്ണന്‍
  • 12. വി.കേളപ്പന്‍
  • 13. കെ.സി. രാമുണ്ണി
  • 14. പയ്യനാടന്‍ ഗോപാലന്‍

തുടര്‍ന്ന് 01.01.1915 ല്‍ ധര്‍മ്മടം ഐക്യനാണയസംഘം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. പ്രഥമ ഭരണസമിതിയെ പഞ്ചായത്ത് എന്നും ജനറല്‍ ബോഡിയെ മഹാജമസഭ എന്നുമാണ് ഔദ്യോഗികമായി അറിയപ്പെട്ടിരുന്നത്. നടുക്കണ്ടി ദാമു, ചൂരിയ കണാരന്‍, മാടായി കൃഷ്ണന്‍, നുച്ചിലോട്ട് ശങ്കരന്‍ എന്നിവരാണ് 0101.1015 ന് ചേര്‍ന്ന മഹാജനസഭയില്‍ വെച്ച് പഞ്ചായത്ത് മെമ്പര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടത്. സംഘത്തിന്‍റെ പ്രഥമ പ്രസിഡണ്ടായി നള്ളക്കണ്ടി ദാമുവിനേയും സിക്രട്ടറിയായി ചൂരിയ കണാരനേയും അന്നത്തെ യോഗത്തില്‍ തിരഞ്ഞെടുക്കുകയുണ്ടായി. ആധുനിക കാലത്തെ സംഘം പ്രവര്‍ത്തനവുമായി താരതമ്യം ചെയ്യുമ്പോള്‍ നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സഹായ വിതരണം വളരെ നിസ്സാരമായി തോന്നാം. 1915 ഫെബ്രവരി 1 ന് ചേര്‍ന്ന സംഘത്തിന്‍റെ പഞ്ചായത്ത് യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ പരിശോധിക്കുമ്പോള്‍ അത് വ്യക്തമാകും. അന്നത്തെ പഞ്ചായത്ത് യോഗം മുന്‍കടം വീട്ടാനുള്ള ആവശ്യാര്‍ത്ഥം വി.കുഞ്ഞിക്കണ്ണന് അച്ചുതന്‍ 30 രൂപയാണ് അനുവദിച്ചത്. വിപുലീകരിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ 27.05.1950 ല്‍ ധര്‍മ്മടം മല്‍ട്ടിപര്‍പ്പസ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയായി രൂപാന്തരപ്പെടുത്തുകയും തുടര്‍ന്ന് ധര്‍മ്മടം സര്‍വ്വീസ് സഹകരണ സംഘമായും 01.08.1980 ല്‍ ധര്‍മ്മടം സര്‍വ്വീസ് സഹകരണബേങ്കായും രൂപാന്തരപ്പെട്ടു.

സംഘത്തിന്‍റെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ വളരെയേറെ പ്രയാസങ്ങളും പ്രതിസന്ധികളും പല ഘട്ടങ്ങളിലായി തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. അന്നും ഇന്നും.

ഒരു നൂറ്റാണ്ടിന് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ലക്ഷ്യമിട്ട മുഖ്യയിനം സംഘം മെമ്പര്‍മാരില്‍ മിതവ്യയവും സ്വാശ്രയത്വവും പ്രോത്സാഹിപ്പിക്കു എന്നതായിരുന്നു. ഇന്നും ആ നയം തുടര്‍ന്നു പോരുന്നു. അംഗങ്ങള്‍ക്ക് കാര്‍ഷിക കാര്‍ഷികേതര വായ്പകള്‍ ആരംഭകാലത്ത് തന്നെ നല്‍കി തുടങ്ങി. ഇന്നും ആ കാര്യത്തില്‍ മുടക്കം വരുത്തിയിട്ടില്ല.