കറന്റ്‌ അക്കൗണ്ട്‌

തുടര്‍ച്ചയായി ഒരു എക്കൌണ്ടില്‍ ഇടപാട്‌ നടത്തുന്നവരുടെ സൌകര്യാര്‍ത്ഥവും ഒരു എക്കൌണ്ടിന്‌ പലിശ ആഗ്രഹിക്കാത്തവര്‍ക്കും എസ്സ്‌.ബി എക്കൌണ്ടിനു പകരമായി ഈ എക്കൌണ്ട്‌ ഉപയോഗിക്കാവുന്നതാണ്‌.

ആര്‍ക്കൊക്കെ തുടങ്ങാം.

വ്യപാരസ്ഥാപനങ്ങള്‍, പാര്‍ട്ട്‌ണര്‍ഷിപ്പ്‌ സ്ഥാപനങ്ങള്‍, പൊതുമേഖല, സ്വകാര്യമേഖല സ്ഥാപനങ്ങള്‍ക്കാണ്‌ പ്രധാനമായും ഈ എക്കൌണ്ട്‌ ആരംഭിക്കുന്നതിന്‌ സാധിക്കുക.

സവിശേഷതകള്‍

ഇടപാട്‌കാരന്റെ എക്കൌണ്ട്‌ നമ്പറും, പേരും, അഡ്രസ്സ്‌ സൂചിപ്പിക്കുന്ന പാസ്സ്‌ പുസ്‌തം ബേങ്കില്‍ നിന്നും നല്‍കുന്നതായിരിക്കും. ഇടപാട്‌ സംബന്ധിച്ച കാര്യങ്ങള്‍ പാസ്സ്‌ ബുക്കില്‍ ചേര്‍ത്ത്‌ നല്‍കുന്നതായിരിക്കും. ചെക്ക്‌ബുക്ക്‌ ഉപയോഗിക്കാവുന്നതും തുടര്‍ച്ചയായ ഇടപാടിന്‌ പ്രത്യേക നിയന്ത്രണം ഇല്ലാത്തതുമാണ്‌.

ആവശ്യമായ രേഖകള്‍

  • വ്യക്തികള്‍ക്ക്‌ എക്കൌണ്ട്‌ തുടങ്ങുന്നതിനും, എസ്സ്‌.ബി എക്കൌണ്ട്‌ തുടങ്ങുന്നതിനും ആവശ്യമായ അതേരേഖകള്‍ ഹാജരാക്കിയാല്‍ മതി
  • എക്കൌണ്ട്‌ കൈകാര്യം ചെയ്യുന്ന ആളുടെ ഫോട്ടോ.
  • സ്ഥാപനങ്ങള്‍ക്ക്‌ ഉടമസ്ഥരോ പാര്‍ട്ടണര്‍മാരോ,ഡയറക്‌ടര്‍മാരോ ഒപ്പിട്ടു നല്‍കുന്ന അപേക്ഷ. പാര്‍ട്ടണര്‍ഷിപ്പ്‌ എഗ്രിമെന്റ്‌, സമാനമായ മറ്റ്‌ എഗ്രിമെന്റ്‌ രേഖകളോ ഹാജരാക്കണം.
  • എക്കൌണ്ട്‌ ആരംഭിക്കാനും ഇടപാട്‌ നടത്തുന്നതിനും അധികാരപ്പെടുത്തികൊണ്ടുള്ള തീരുമാനത്തിന്റെ പകര്‍പ്പ്‌.